സഞ്ജു സാംസണ് വീണ്ടും അവസരം, വൈഭവ് പുറത്ത്
England vs India, 5th T20I, Live Updates
സതാംപ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബോൾ ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ, ഇംഗ്ലണ്ടിനെ ബാറ്റിങിന് വിടുകയായിരുന്നു. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം തുടർച്ചയായ ഏഴാം മത്സരത്തിലാണ് ശ്രേയസ്സ് ടോസ് നേടുന്നത്. അഞ്ചാം ട്വന്റി20 മത്സരത്തിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്കു പകരമാണ് സഞ്ജു പ്ലേയിങ് ഇലവനിലെത്തിയത്. ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനു പകരം സൂര്യാൻഷ് ഷെഡ്ഗെയും ടീമിലെത്തി. ഗതാഗതാക്കുരുക്കിനെ തുടർന്ന് ഇന്ത്യൻ ടീം സംഘം സ്റ്റേഡിയത്തിലെത്താൻ വൈകിയതിനെ തുടർന്ന് മുക്കാൽ മണിക്കൂർ വൈകിയാണ് ടോസ് ഇട്ടത്. ഇന്ത്യൻ സമയം രാത്രി 7നു തുടങ്ങേണ്ട മത്സരം ഇതോടെ അരമണിക്കൂർ വൈകിയാണ് ആരംഭിക്കുന്നത്.മഴ മുടക്കിയ ആദ്യ മത്സരം മാറ്റിനിർത്തിയാൽ അടുത്ത 3 മത്സരങ്ങളിലും ഏകപക്ഷീയ ജയവുമാണ് ഇംഗ്ലണ്ട് ടീം പരമ്പര സ്വന്തമാക്കിയത്. ലോകചാംപ്യൻമാർക്കെതിരെ സമ്പൂർണ പരമ്പര ജയം സ്വപ്നം കണ്ടാണ് ആതിഥേയർ ഇറങ്ങുക.

ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ 5 മത്സരങ്ങളിലും തോൽവി നേരിടേണ്ടിവന്നതിന്റെ ഞെട്ടലിലാണ് ശ്രേയസ് അയ്യർ. നാലാം ട്വന്റി20യിൽ 49 പന്തിൽ 80 റൺസുമായി പൊരുതിയ ശ്രേയസിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് 158 റൺസ് നേടിയപ്പോൾ 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്. ബാറ്റർ എന്ന നിലയിൽ ശ്രേയസ് മികവു തുടരുമ്പോഴും ക്യാപ്റ്റൻസിയിലെ പോരായ്മകൾ ടീമിനെ അലട്ടുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)