മെറീനോ മാജിക്ക് വീണ്ടും;​ സ്​പെയിന് സെമിടിക്കറ്റ്

Spain enter worldcup semi final

Jul 10, 2026 - 14:40
Updated: 2 months ago
0
മെറീനോ മാജിക്ക് വീണ്ടും;​ സ്​പെയിന് സെമിടിക്കറ്റ്
ഗോൾ നേടിയ മെറീനോയുടെ ആഹ്ലാദം
മെറീനോ മാജിക്ക് വീണ്ടും;​ സ്​പെയിന് സെമിടിക്കറ്റ്

ലൊസാഞ്ചലസ്​: സൂപ്പർ സബ് ആയി ഇറങ്ങിയ മിക്കൽ മെറീനോയുടെ ഗോളിൽ സമനിലക്കുരുക്ക് പൊട്ടിച്ച മുൻ ലോകചാംപ്യന്മാരായ സ്പെയിൻ, ബെൽജിയത്തെ തോൽപ്പിച്ച് (2–1) ലോകകപ്പ് സെമി ഫൈനലിൽ. 88 ാം മിനിറ്റിലാണ് മിക്കൽ മെറീനോ സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. സൂപ്പർ സബ് ആയി തുടരെ രണ്ടാം മത്സരത്തിലാണ് മിക്കൽ മെറീനോ ഗോൾ നേടുന്നത്. നേരത്തെ, മിഡ് ഫീൽഡർ ഫാബിയൻ റൂയിസിന്റെ ഗോളിൽ ലീഡ് പിടിച്ച സ്പെയിനിനെ, സ്ട്രൈക്കർ ചാൾസ് ഡി കെറ്റലാരെയിലൂടെ ബെൽജിയം സമനിലയിൽ കുരുക്കുകയായിരുന്നു. ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങുന്ന ആദ്യ ഗോളാണിത്. ഈ ലോകകപ്പിൽ 650 ാം മിനിറ്റിലാണ് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൻ ആദ്യ ഗോൾ വഴങ്ങിയത്. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ നെഞ്ചകം തകർത്തതും മെറീനോ തന്നെയായിരുന്നു. അന്ന് 85-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് മെറീനോ സ്‌പെയിനിന്റെ വിജയ ഗോൾ കുറിച്ചത്.

2010 ൽ ലോകകപ്പ് ജയിച്ചതിനു ശേഷം ഇതാദ്യമായാണ് സ്പെയിൻ സെമിഫൈനലിൽ കടക്കുന്നത്. സെമിയിൽ ഫ്രാൻസാണ് സ്പെയിനിന്റെ എതിരാളികൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User