ഫിഫ ലോകകപ്പ് 2026: ചാമ്പ്യൻമാർക്ക് 477 കോടി!
ലോകകപ്പിൽ 6,250 കോടി രൂപയുടെ റെക്കോർഡ് സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ. വിജയികൾക്ക് 477 കോടി രൂപ
ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കാനൊരുങ്ങി ഫിഫ. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ടൂർണമെന്റിൽ വമ്പൻ സമ്മാനത്തുകയാണ് ഫിഫ ഒരുക്കിയിട്ടുള്ളത്. മൊത്തം 6,250 കോടി രൂപയാണ് (655 മില്യൺ ഡോളർ) സമ്മാനമായി വിതരണം ചെയ്യുന്നത്.
???? സമ്മാനത്തുകയുടെ വിശദാംശങ്ങൾ:
???? വിജയികൾ: 477 കോടി രൂപ
???? റണ്ണറപ്പുകൾ: 315 കോടി രൂപ
???? മൂന്നാം സ്ഥാനം: 277 കോടി രൂപ
???? നാലാം സ്ഥാനം: 258 കോടി രൂപ
quarterfinals: 181 കോടി രൂപ വീതം
round of 16: 143 കോടി രൂപ വീതം
round of 32: 105 കോടി രൂപ വീതം
group stage: 86 കോടി രൂപ വീതം
കൂടാതെ, പരിശീലന ക്യാമ്പുകൾക്കായി ഓരോ ടീമിനും 'പ്രിപ്പറേഷൻ മണി' എന്ന നിലയിൽ 20.8 കോടി രൂപ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. യോഗ്യത നേടുന്ന ഏതൊരു ടീമിനും ചുരുങ്ങിയത് 104 കോടി രൂപയെങ്കിലും ലഭിക്കുമെന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. സമ്മാനത്തുക ഇരട്ടിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ ലോകകപ്പായി ഇത് മാറിക്കഴിഞ്ഞു.