ഓണക്കിറ്റ്: ആശ്വാസ പദ്ധതിയോ രാഷ്ട്രീയ പോരാട്ടമോ? 253 കോടിയുടെ പ്രഖ്യാപനവുമായി സർക്കാർ
റേഷൻ കാർഡിന്റെ നിറം നോക്കാതെ എല്ലാ ജനങ്ങൾക്കും വിവേചനമില്ലാതെ ഓണമുണ്ണാൻ യുഡിഎഫ് സർക്കാർ സൗകര്യമൊരുക്കുമ്പോൾ കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഇതേ ഓണകിറ്റിന്റെ പേരിൽ നടന്ന സമാനതകളില്ലാത്ത അഴിമതിയും ജനദ്രോഹവും ഒന്ന് ഓർമിപ്പിക്കുന്നു.
സാധാരണക്കാരന്റെ കഞ്ഞിയിലും കല്ലുവാരിയിടുന്ന ആ പഴയകാലമല്ല ഇന്ന്. അരിയും മണ്ണെണ്ണയും തൂക്കിനോക്കി തിട്ടപ്പെടുത്തി കൊടുക്കുമ്പോഴും അതിൽ പരസ്യം വെക്കുന്ന പരിപാടിയുടെ കാലമൊക്കെ കഴിഞ്ഞു. കൊറോണക്കാലത്ത് കിറ്റ് നൽകി ജയിച്ച പിണറായിക്ക് ഇരുട്ടടിയായി അവർ നിർത്തിവെച്ചിടത്തു നിന്നും യുഡിഫ് സർക്കാർ തുടങ്ങുകയാണ്. അടിയന്തരമായി 253 കോടിയാണ് സർക്കാർ ജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാർ ഒന്ന് ഓണകിറ്റ് കൊടുത്തതിന്റെ പുകിൽ നമ്മൾ കണ്ടതാണ്. റേഷൻ കാർഡിന്റെ നിറം നോക്കാതെ എല്ലാ ജനങ്ങൾക്കും വിവേചനമില്ലാതെ ഓണമുണ്ണാൻ യുഡിഎഫ് സർക്കാർ സൗകര്യമൊരുക്കുമ്പോൾ കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഇതേ ഓണകിറ്റിന്റെ പേരിൽ നടന്ന സമാനതകളില്ലാത്ത അഴിമതിയും ജനദ്രോഹവും ഒന്ന് ഓർമിപ്പിക്കുന്നു.
കഴിഞ്ഞ സർക്കാർ നടത്തിയ കിറ്റ് വിതരണം യഥാർത്ഥത്തിൽ സ്വന്തക്കാർക്ക് കോടികൾ കമ്മീഷൻ അടിക്കാനുള്ള വലിയൊരു കൊള്ളയായി മാറിയിരുന്നു. തമിഴ്‌നാട്ടിലെയും മറ്റും ചില പ്രത്യേക സ്വകാര്യ കമ്പനികൾക്ക് സുതാര്യമായ ടെണ്ടർ നടപടികൾ അട്ടിമറിച്ച് കോടിക്കണക്കിന് രൂപയുടെ ഓർഡറുകൾ നൽകിയതിലൂടെ വൻ ക്രമക്കേടാണ് സപ്ലൈകോ വഴി അന്ന് അരങ്ങേറിയത്. വിജിലൻസ് നടത്തിയ വ്യാപകമായ റെയ്ഡുകളിൽ ജനങ്ങൾക്ക് നൽകിയ കിറ്റുകളിലെ ഭക്ഷ്യവസ്തുക്കളിൽ വലിയ രീതിയിൽ അളവ് കുറവുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. പണം മുഴുവൻ ഈടാക്കി ജനങ്ങൾക്ക് കുറഞ്ഞ അളവിൽ സാധനങ്ങൾ നൽകി പച്ചയായ വഞ്ചനയാണ് പിണറായി ഭരണകൂടം ചെയ്തത്. അളവിൽ മാത്രമല്ല, അന്ന് വിതരണം ചെയ്ത ശർക്കരയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള സാധനങ്ങൾ പലതും തികച്ചും ഭക്ഷ്യയോഗ്യമല്ലാത്തതും മായം കലർന്നതുമായിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച നിലവാരമില്ലാത്ത ശർക്കരകൾ സ്വകാര്യ ഗോഡൗണുകളിൽ വെച്ച് പുതിയ കവറുകളിലാക്കി വിതരണം ചെയ്ത് ജനങ്ങളുടെ ആരോഗ്യം വെച്ചാണ് അന്ന് കളിച്ചത്. സപ്ലൈകോയ്ക്ക് സ്വന്തമായി സംവിധാനങ്ങൾ ഉണ്ടായിട്ടും, വലിയ തുകയ്ക്ക് തുണിസഞ്ചികൾ വാങ്ങിയതിലും കിറ്റുകൾ പാക്ക് ചെയ്യാൻ സ്വകാര്യ വ്യക്തികൾക്ക് ഉയർന്ന തുകയ്ക്ക് കരാർ നൽകിയതിലും ലക്ഷങ്ങളുടെ കമ്മീഷൻ ഇടപാടുകളാണ് നടന്നത്.എല്ലാത്തിനുമുപരിയായി, അധികാരത്തിൽ തുടരാൻ വേണ്ടി മാത്രം എല്ലാ കാർഡുടമകൾക്കും മുൻപ് കിറ്റ് നൽകിയ പിണറായി സർക്കാർ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ ജനങ്ങളെ കൈവിട്ടു. ജനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ അവസാന നാളുകളിൽ സൗജന്യ കിറ്റുകൾ വെറും മഞ്ഞ കാർഡുകാർക്ക് മാത്രമായി ചുരുക്കി ഭൂരിപക്ഷം വരുന്ന സാധാരണക്കാരെയും പട്ടിണിയിലേക്ക് തള്ളിവിട്ടു. അന്ന് കിറ്റുകൾ വിതരണം ചെയ്യുന്നതിൽ വരുത്തിയ കാലതാമസം കാരണം ഓണം കഴിഞ്ഞിട്ടും പലർക്കും സാധനങ്ങൾ കിട്ടാത്ത ദുരവസ്ഥയുമുണ്ടായി.
ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കാനും പാർട്ടി നേതാക്കൾക്ക് കമ്മീഷൻ അടിക്കാനും വേണ്ടി മാത്രം ഓണകിറ്റിനെ ആയുധമാക്കിയ മുൻ എൽഡിഎഫ് സർക്കാരിന്റെ ഈ പകൽക്കൊള്ളയ്ക്ക് ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ കൃത്യമായ മറുപടി നൽകിക്കഴിഞ്ഞു. ഇപ്പോൾ അധികാരത്തിൽ വന്ന ജനകീയ യുഡിഎഫ് സർക്കാർ, കഴിഞ്ഞ കാലത്തെ അഴിമതിയുടെയും കമ്മീഷൻ രാഷ്‌ട്രീയത്തിന്റെയും കറപുരണ്ട ചരിത്രം തിരുത്തിക്കുറിക്കുകയാണ്. അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിലൂടെ ഇത്തവണ കേരളത്തിലെ എല്ലാ വീടുകളിലും സന്തോഷത്തോടെ ഓണമുണ്ണാൻ ആവശ്യമായ വിഭവങ്ങൾ വിവേചനമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന ഉറപ്പാണ് യുഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത്.അതിനായി ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയും ഉള്‍പ്പെടെ 253 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത് ,ഇത്തവണ ഓണം കളറാക്കാൻ ഒപ്പം സർക്കാറുമുണ്ട് .
അർഷ കെ.എസ്