കാസർകോട് ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സജ്മിന് ഒന്നാം സ്ഥാനം; റൈഹാനും വിഗ്നേഷും സംസ്ഥാന മത്സരത്തിന്
അണ്ടർ 17 എയർ റൈഫിൾ പീപ്പ് സൈറ്റ് വിഭാഗത്തിൽ മികച്ച നേട്ടം; മൂവർക്കും തിരുവനന്തപുരം സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത
കാഞ്ഞങ്ങാട്: അറുപത്തിയെട്ടാമത് കേരള സ്കൂൾസ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന്റെ കാസർകോട് ജില്ലാ മത്സരത്തിൽ മികച്ച നേട്ടവുമായി വിദ്യാർത്ഥികൾ. ജൂനിയർ ബോയ്സ് അണ്ടർ 17 എയർ റൈഫിൾ പീപ്പ് സൈറ്റ് ഷൂട്ടിംഗ് വിഭാഗത്തിൽ ബളാന്തോട് ജി.എച്ച്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി സജ്മിൻ എസ് ഒന്നാം സ്ഥാനം നേടി. ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ റൈഹാൻ സമീർ രണ്ടാം സ്ഥാനവും വിഗ്നേഷ് വി.വി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അമ്പലത്തറയിലെ കാസർകോട് ഡിസ്ട്രിക്ട് റൈഫിൾ അസോസിയേഷൻ ഷൂട്ടിംഗ് റേഞ്ചിൽ നടന്ന ജില്ലാ മത്സരത്തിലാണ് വിദ്യാർത്ഥികൾ മികവ് തെളിയിച്ചത്. മികച്ച പ്രകടനത്തോടെ മൂവരും തിരുവനന്തപുരം വേദിയാകുന്ന സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.
മണടുക്കം തോപ്പുകലയിൽ വീട്ടിൽ സജി സെബാസ്റ്റ്യന്റെയും മിനിമോൾ ടി.ടിയുടെയും മകനാണ് ഒന്നാം സ്ഥാനം നേടിയ സജ്മിൻ. കാരാട്ട് വയലിലെ നളിനം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സമീർ സിദ്ദീഖിയുടെയും തസ്നിം സമീറിന്റെയും മകനാണ് റൈഹാൻ സമീർ. കാഞ്ഞങ്ങാട് സൗത്തിലെ ശ്രേയസ് ഭവനിൽ ദാമോദരൻ–രജനി ദമ്പതികളുടെ മകനാണ് വിഗ്നേഷ് വി.വി.
പ്രജീഷ് എം.വിയാണ് വിദ്യാർത്ഥികളുടെ ഷൂട്ടിംഗ് പരിശീലകൻ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)