മെസ്സിയുടെ ഗോളടിക്ക് ലോക്കിട്ട് സ്വിസ് പട

Lionel Messi's extraordinary goal-scoring streak in the 2026 World Cup comes to an end as Switzerland halts Argentina in the quarter-finals

Jul 13, 2026 - 11:51
Updated: 2 months ago
0
മെസ്സിയുടെ ഗോളടിക്ക് ലോക്കിട്ട് സ്വിസ് പട

കാൻസസ് സിറ്റി: 2022ൽ ലയണൽ മെസ്സി ഖത്തറിൽ തുടക്കമിട്ട ഗോളടിയാത്രക്ക് വിരാമമിട്ട് സ്വിറ്റ്സർലൻഡ്. തുടർച്ചയായ മത്സരങ്ങൾക്കൊടുവിലാണ് അർജന്റീന നായകൻ സ്കോർ ചെയ്യാതെ മടങ്ങുന്നത്. കഴിഞ്ഞ ലോകകപ്പിലെ ഗ്രൂപ്പ് റൗണ്ടിൽ സൗദി അറേബ്യക്കും മെക്സിക്കോക്കുമെതിരായ ഗോളുകൾക്ക് ശേഷം പോളണ്ടിനെതിരെ നിലച്ചിരുന്നു. എന്നാൽ പ്രീ ക്വാർട്ടറിൽ ഓസ്ട്രിയക്കെതിരെ ഗോളടി തുടർന്നു. നെതർലാൻഡിനും ക്രൊയേഷ്യക്കുമെതിരെ ക്വാർട്ടർ ഫൈനലിലും സെമിയിലും ഓരോ ഗോൾ നേടി. ഫൈനലിൽ ഫ്രാൻസിനെതിരെ എണ്ണം പറഞ്ഞ രണ്ടെണ്ണം. ഖത്തറിൽ ആകെ ഗോൾ ഏഴ്. സുവർണബൂട്ടും കപ്പും നേടി മടക്കം. 2026ൽ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക്കോടെ തുടങ്ങി. ഓസ്ട്രിയക്കെതിരെ രണ്ടും ജോർദനെതിരെ ഒരു ഗോളും. നോക്കൗട്ടിൽ കേപ് വെർദെയെയും ഈജിപ്തിനെയും വെറുതെവിട്ടില്ല മെസ്സി. പക്ഷേ, ക്വാർട്ടറിൽ സ്വിറ്റ്സർലൻഡ് ഗോൾകീപ്പർ ഗ്രെഗോർ കോബെലിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User