അതിർത്തി കടന്നെത്തിയ പാക്കിസ്ഥാനി അറസ്റ്റിൽ. നൂപുർ ശർമ്മയെ വധിക്കാനെന്ന് മൊഴി
മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ കൊലപ്പെടുത്താന്‍ അതിര്‍ത്തി കടന്നെത്തിയ പാക് പൗരന്‍ പിടിയില്‍. രാജ്യാന്തര അതിർത്തി ലംഘിച്ചെത്തിയ ഇയാളെ ശ്രീ ഗംഗനഗർ ജില്ലയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 16നാണ് ഇയാളെ ബിഎസ്എഫ് ഹിന്ദുമൽകോട്ട് അതിർത്തിയിൽനിന്ന് പിടികൂടിയത്.
സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ 24-കാരനായ റിസ്‌വാന്‍ അഷറഫ് എന്ന യുവാവാണ് പിടിയിലായത്. പ്രതിയുടെ ബാഗില്‍ നിന്ന് രണ്ട് കത്തികള്‍ കണ്ടെടുത്തു. പാകിസ്താനിലെ മണ്ഡി ബഹാഉദ്ദീന്‍ ജില്ലക്കാരനാണ് പ്രതി റിസ്‌വാന്‍ അഷറഫ്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പട്രോളിങ് സംഘം ഇയാളെ പിടികൂടുകയായിരുന്നുവെന്ന് സുരക്ഷാ സേന അറിയിച്ചു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)