ഷാഫി പറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം

ഷാഫി പറമ്പിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പടയൊരുക്കം

തിരുവനന്തുപുരം: വാ്ട്ആപ് ചാറ്റ് ചോര്‍ന്നത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. ചാറ്റ് ചോര്‍ച്ചയുണ്ടായിട്ടും നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ ഒരുകൂട്ടം നേതാക്കള്‍ രംഗതെത്തി. ഇക്കാര്യം വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസിന്റെ 12 സംസ്ഥാന നേതാക്കള്‍ ദേശീയ പ്രസിഡന്റിന് കത്തയച്ചു. 4 വൈസ് പ്രസിഡന്റ്മാരും 4 ജനറല്‍ സെക്രട്ടറിമാരും 4 സെക്രട്ടറിമാരും കത്തില്‍ ഒപ്പിട്ടു. ചാറ്റ് ചോര്‍ച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട് . യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ എന്‍ എസ് നുസൂര്‍,എസ് എം ബാലു,റിയാസ് മുക്കോളി,എസ് ജെ പ്രേംരാജ് , ജനറല്‍ സെക്രട്ടറിമാരായ എം പി പ്രവീണ്‍,കെ എ ആബിദ് അലി,കെ എസ് അരുണ്‍,വി പി ദുല്‍ഖിഫില്‍, സെക്രട്ടറിമാരായ മഞ്ജുക്കുട്ടന്‍,അനീഷ് കാട്ടാക്കട,പാളയം ശരത്,മഹേഷ് ചന്ദ്രന്‍ എന്നിവരാണ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന് കത്തയച്ചത്. ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോസും അച്ചടക്കം ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തില്‍ പറയുന്നുണ്ട് .