എ എൻ ഷംസീർ കേരള നിയമസഭ സ്‍പീക്കർ

Sep 12, 2022 - 04:47
0
എ എൻ ഷംസീർ കേരള നിയമസഭ സ്‍പീക്കർ


കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എന്‍ ഷംസീറിനെ തിരഞ്ഞെടുത്തു. ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടുകളും ലഭിച്ചു.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് പുതിയ സ്പീക്കറെ പ്രഖ്യാപിച്ചത്. ഇതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ കസേരയിലേക്ക് ആനയിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഷംസീറിനെ അഭിനന്ദിച്ചു. ഷംസീർ നടന്നുകയറിയത് ചരിത്ര പടവുകളിലേക്കെന്ന് അദ്ദേഹം പറഞ്ഞു.സഭാ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ച പ്രമുഖരുടെ നിരയാണ് നിയമസഭയ്ക്കുള്ളതെന്ന് മുഖ്യമന്ത്രി . സഭയ്ക്ക് പൊതുവെ യുവത്വം ഉണ്ട്. ആ പ്രായത്തിലുള്ള ഒരാള്‍ സ്പീക്കര്‍ ആകുമ്പോള്‍ പ്രസരിപ്പ് ഉണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ നടന്ന വോട്ടെടുപ്പിലാണ് ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User