മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് അമിത് ഷാ; വളളംകളി കാണാന്‍ താല്‍പര്യമില്ല

Sep 01, 2022 - 03:36
0
മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് അമിത് ഷാ; വളളംകളി കാണാന്‍ താല്‍പര്യമില്ല

ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളിക്ക് കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന പട്ടികയില്‍ ആലപ്പുഴ ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നു വ്യക്തമായത്. സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചന. സംസ്ഥാന സര്‍ക്കാര്‍ അമിത് ഷായെ വള്ളംകളിക്കു ക്ഷണിച്ചതുമായി ബന്ധപ്പെട്ടു രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രി ആലപ്പുഴയില്‍ എത്തില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.സെപ്റ്റംബര്‍ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന അമിത് ഷായെ, നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തയച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User