ആസാദ് പാര്‍ട്ടി വിട്ടതില്‍ സന്തോഷമെന്ന് കാശ്മീര്‍ കോണ്‍ഗ്രസ് നേതാക്കള്‍; ഇളഭ്യനായി നേതാവ്
ജമ്മു: കശ്മീരില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു ഗുലാം നബി ആസാദ്. എങ്കിലും അദ്ദേഹം പാര്‍ട്ടി വിട്ടത് അനുഗ്രഹമായി കാണുകയാണ് കശ്മീരിലെ കോണ്‍ഗ്രസ് നേതാക്കള്‍. കേന്ദ്ര ഭരണപ്രദേശത്ത് തിരിച്ചുവരുവാന്‍ ആസാദിന്റെ രാജി സഹായിക്കുമെന്നാണവര്‍ കരുതുന്നത്. കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയില്‍ യാതൊരു മാറ്റവും ആസാദിന്റെ രാജി ഉണ്ടാക്കുകയില്ല. അതേ സമയം നേതൃനിരയിലേക്ക് കടന്നുവരുവാന്‍ ആസാദ് അനുവദിക്കാതിരുന്ന നിരവധി നേതാക്കള്‍ പാര്‍ട്ടിയിലേക്ക് മടങ്ങി വരുവാനും നേതൃനിരയില്‍ സജീവമാകാനും കാരണമാവുമെന്നും അവര്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് തന്നെ ആസാദ് പാര്‍ട്ടി വിടുവാന്‍ ആലോചിച്ചിരുന്നു. കോവിഡ് 19 ആണ് അതിന് തടസ്സമായി വന്നത്. ആസാദും അദ്ദേഹത്തിന്റെ അനുയായികളും കുറച്ചു കാലമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.