അഗ്നിപഥിലൂടെ സേന ചെറുപ്പമാകും: നാവികസേനാ മേധാവി
യുവാക്കൾക്ക് മികച്ച അവസരം

അഗ്നിപഥ് പദ്ധതി തിടുക്കപ്പെട്ട് നടപ്പാക്കിയതല്ലെന്നു നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍. വേണ്ടത്ര ചര്‍ച്ച നടത്തി. രണ്ടുവര്‍ഷമായി പദ്ധതിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നടക്കുന്നു.
പദ്ധതിയുടെ മറവില്‍ സാമൂഹിക വിരുദ്ധര്‍ സേനയിലേക്ക് കടന്നുകയറാതിരിക്കാന്‍ റിക്രൂട്ട്മെന്‍റ് ഏറെ സൂക്ഷ്മതയോടെയായിരിക്കും നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്കു മികച്ച അവസരം ലഭിക്കും. പദ്ധതിയുമായി ബന്ധപ്പെട്ടു ബോധവൽക്കരണം നടത്തും. ആറുമാസത്തിനകം പരിശീലനം തുടങ്ങും.
പരിശീലന കാലയളവ് കുറഞ്ഞാലും മികവിനെ ബാധിക്കില്ല. ഇതോടെ സേന കൂടുതൽ ചെറുപ്പമാകും. ഇനിയുള്ള നിയമനങ്ങളെല്ലാം അഗ്നിപഥ് വഴിയായിരിക്കും. പ്രായപരിധിക്ക് ഇളവ് നല്‍കിയത് ഈ വര്‍ഷം മാത്രമായിരിക്കും. ആയുധ പരിശീലനം ലഭിച്ച് സേവനം പൂര്‍ത്തിയാക്കിയവര്‍ സമൂഹത്തിന് വെല്ലുവിളിയാകുമെന്ന ആശങ്ക വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.