ആലഞ്ചേരിയെ പിന്തുണച്ച് സര്‍ക്കാര്‍ 

Jul 12, 2022 - 03:52
0
ആലഞ്ചേരിയെ പിന്തുണച്ച് സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്തുണയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇടപാടുകള്‍ കാനോന്‍ നിയമപ്രകാരമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് റവന്യൂവകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ നിലപാട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവര്‍ത്തിക്കുകയായിരുന്നു. നിയമവിരുദ്ധമായി പണമിടപാട് നടന്നിട്ടില്ല. പണം എത്തിയത് അതിരൂപതയുടെ അക്കൗണ്ട് വഴിയാണെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User