രാജ്യത്ത് നാല് നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ഇന്ന് മുതൽ

രാജ്യത്ത് നാല് നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ഇന്ന് മുതൽ

റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ ഇന്ന് മുതൽ നാല് നഗരങ്ങളിൽ ലഭ്യമാകും. മുംബൈ, ഡൽഹി, കൊൽക്കത്ത, വാരാണസി ന​ഗരങ്ങളിലാണ് സേവനങ്ങൾക്ക് തുടക്കമിടുന്നത് . ദസറയുടെ ശുഭ അവസരത്തിൽ തങ്ങളുടെ 5ജി സേവനങ്ങളുടെ ബീറ്റ ട്രയൽ ആരംഭിക്കുമെന്നാണ് റിലയൻസ് ജിയോ വ്യക്തമാക്കിയത്. 2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ നേരത്തെ അറിയിച്ചിരുന്നു.