കേരളത്തിൽ നിന്നും ദ്രൗപതി മുർമുവിന് ഒരു വോട്ട് കിട്ടി

പറ്റിച്ചത് ആരെന്ന് കണ്ടുപിടിക്കാൻ ആകില്ല

കേരളത്തിൽ നിന്നും ദ്രൗപതി മുർമുവിന് ഒരു വോട്ട് കിട്ടി

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിന്നും വോട്ടു നേടി എൻ ഡി എ സ്ഥാനാർഥി ഉജ്ജ്വല വിജയം കാഴ്ചവെച്ചു. മുഴുവൻ വോട്ടുകളും പ്രതിപക്ഷ  സ്ഥാനാർഥിക്ക് ലഭിക്കേണ്ട  കേരളത്തിൽ നിന്നും ദ്രൗപതി മുർമുവിന് ഒരു വോട്ടുകിട്ടി.
 കേരളത്തിലെ എംഎൽഎമാർക്ക് 152 ആയിരുന്നു വോട്ടിന്റെ മൂല്യം. ഇതിൽ മുർമുവിന് 152 വോട്ടിന്റ മൂല്യം കിട്ടി. അതായത് ഒരു വോട്ട്. യശ്വന്ത് സിൻഹയ്ക്ക് 139 വോട്ടും 21128 മൂല്യവും. കേരളത്തിൽ നിന്നാണ് മുർമുവിന് ഏറ്റവും കുറവ് വോട്ട് കിട്ടിയത്.
 തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട കണക്കുകളാണ് ഇക്കാര്യം പറയുന്നത്. രഹസ്യ ബാലറ്റിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ട്. അതുകൊണ്ടു തന്നെ ആരാണ് മുർമുവിന് വോട്ട് ചെയ്തതെന്ന് കണ്ടെത്തുക അസാധ്യമാണ്. കേരളത്തിലും 'ഓപ്പറേഷൻ ലോട്ടസ്' അങ്ങനെ ലക്ഷ്യം കാണുകയാണ്.

ഈ ക്രോസ് വോട്ട് ചെയ്ത ആളിനെ കണ്ടെത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ ഭരണ-പ്രതിപക്ഷം കേരളത്തിൽ ഈ വോട്ടിനെ പറ്റി തർക്കിക്കും. ബിജെപിക്ക് ആശ്വാസമാകുകയും ചെയ്യും. 140 അംഗ നിയമസഭയിൽ ബിജെപിക്ക് അംഗമൊന്നുമില്ല. അതുകൊണ്ട് തന്നെ ആരും വോട്ട് പ്രതീക്ഷിച്ചില്ല. ഇടതു വലതു മുന്നണിയുടെ ഭാഗമായി ജയിച്ചെത്തിയവരാണ് 140 പേരും. അതുകൊണ്ട് തന്നെ പാർട്ടിയുടേയും മുന്നണിയുടേയും തീരുമാനത്തെ ആരോ അട്ടിമറിച്ചു. അതാണ് ദ്രൗപതിക്ക് വോട്ട് കേരളത്തിൽ നിന്ന് കിട്ടാൻ കാരണം.