111 പാർട്ടികളുടെ റജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

111 പാർട്ടികളുടെ റജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

  രാജ്യത്തെ 111 രാഷ്ട്രീയ പാർട്ടികളുടെ റജിസ്ട്രേഷൻ കൂട്ടത്തോടെ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍.
അംഗീകാരമില്ലാത്ത പാർട്ടികളുടെ റജിസ്ട്രേഷനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടത്തോടെ റദ്ദാക്കിയത്. 
റജിസ്റ്റര്‍ ചെയ്യുകയും അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നാണ് 111 എണ്ണത്തിന്റ
റജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. റെപ്രസെന്റേഷൻ ഓഫ് പീപ്പിൾസ് ആക്ട് 1951 സെക്ഷൻ 29 എ, 29 സി പ്രകാരമായിരുന്നു നടപടി. ആദ്യഘട്ടത്തിൽ (മെയ് 25ന്) 87 രാഷ്ട്രീയ പാർട്ടികളുടെ റജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു.