പരോളിലിറങ്ങിയവർ ജയിലിൽ തിരിച്ചെത്തണം: സുപ്രീംകോടതി
കോവിഡ് വ്യാപനത്തെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളികൾ
കോവിഡ് വ്യാപനത്തെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളികൾ രണ്ടാഴ്ചക്കകം തിരിച്ചു പ്രവേശിക്കാൻ സുപ്രീംകോടതി ഉത്തരവ്. ചന്ദ്രശേഖർ വധക്കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. രാജ്യത്ത്എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികൾ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് തീരുമാനം. ജയിലിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് വർഷത്തിന് മുകളിൽ തടവുശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ നൽകാൻ കോടതി ഉത്തരവിട്ടത്. ഇതോടെ 350 ഓളം തടവുപുള്ളികൾക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരും.