ഹിന്ദുക്കളെ വിവാഹം ചെയ്താല്‍ നിങ്ങള്‍ക്ക് കുട്ടിയെ ഉത്പാദിപ്പിക്കുന്ന മെഷീനാകേണ്ടി വരില്ല: സുരേഷ് ചാവങ്കെ

Sep 07, 2022 - 10:11
0
ഹിന്ദുക്കളെ വിവാഹം ചെയ്താല്‍ നിങ്ങള്‍ക്ക് കുട്ടിയെ ഉത്പാദിപ്പിക്കുന്ന മെഷീനാകേണ്ടി വരില്ല: സുരേഷ് ചാവങ്കെ

മുസ്‌ലിം പെണ്‍കുട്ടികളോട് ഹിന്ദു ആണ്‍കുട്ടികളെ വിവാഹം ചെയ്യണമെന്ന ആഹ്വാനവുമായി ഹിന്ദുത്വവാദികള്‍. ഹിന്ദുത്വ അനുകൂല ചാനലായ സുദര്‍ശന്‍ ടി.വിയുടെ എഡിറ്റര്‍ ഇന്‍ – ചീഫ് സുരേഷ് ചാവങ്കെയാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തരത്തില്‍ വിവാഹം നടക്കുന്നതിലൂടെ മുസ്‌ലിം പെണ്‍കുട്ടികള്‍ മതം മാറിയാല്‍ ഹിന്ദു വിഭാഗത്തിനുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ചും ചാവങ്കെ തന്റെ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

നിങ്ങൾ ഹിന്ദുക്കളെ വിവാഹം കഴിച്ച് ഹിന്ദുവായി മാറിയാൽ വിവാഹമോചനം നേരിടേണ്ടി വരില്ലെന്ന് ഞാൻ ക്യാമറക്ക് മുന്നിൽ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ശിശു ഉത്പാദക ഫാക്ടറി ആകേണ്ടതില്ല. ഒരാളുടെ രണ്ടാം ഭാര്യയാകേണ്ടിയും വരില്ല എന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User