43 ലക്ഷം വോട്ടർമാർ എവിടെ? മോദിക്കും ഗ്യാനേഷ് കുമാറിനും തിരിച്ചടിയായി സുപ്രീം കോടതി
എസ്ഐആർ നടപടികളിൽ 43 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദ്യങ്ങളുയർത്തിയ സുപ്രീം കോടതി, വോട്ടവകാശം സംരക്ഷിക്കാനും വോട്ടർപട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു.
നരേന്ദ്രമോദിക്കും ഗ്യാനേഷ് കുമാറിനും ഇനി ഈ രാജ്യത്ത് ഭരണം നടത്താനുള്ള അവകാശം തന്നെ ഇല്ല എന്ന് വ്യക്തമാക്കുന്നതാണ് സുപ്രീം കോടതി വിധി എന്ന് പറയേണ്ടി വരും. കാരണം, എസ്ഐആർ കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്, ഫോം 6, 7, 8 എന്നിവയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താനാകില്ലെന്നാണ്. കമ്മീഷന് അധിക വ്യവസ്ഥകൾ ചേർക്കാം. അതിന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരങ്ങളുണ്ടെങ്കിലും ചട്ടങ്ങൾ മറികടക്കാനാവില്ലെന്ന് കോടതി വ്യക്തമായി പറഞ്ഞിരിക്കുകയാണ്. അതായത്, 2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരെ രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ ഒഴിവാക്കുന്നത് എന്തിനാണെന്നും എന്യൂമറേഷൻ ഫോം നൽകാത്തതിന്റെ പേരിൽ വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ എന്നും കടുത്ത ഭാഷയിലാണ് സുപ്രീം കോടതി ചോദിച്ചത്. രേഖകളിലെ പൊരുത്തക്കേടുകളുടെ പേരിൽ വോട്ടർമാരെ ഒഴിവാക്കുന്നതിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്ന് ഒരിക്കൽ കൂടി ഈ രാജ്യം അറിയുന്നതിന് വേണ്ടി തന്നെ സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമബംഗാളിൽ പരിശോധന അനുവദിച്ചത് ഇടക്കാല ക്രമീകരണമായി മാത്രമായിരുന്നു. ബിഹാർ വിധിയിൽ ഇതിന്റെ നിയമസാധുത പരിഗണിച്ചിട്ടില്ല. പേര്, പ്രായം, വിലാസം ഉൾപ്പെടെയുള്ളവയിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഒഴിവാക്കലിലാണ് കോടതി സൂക്ഷ്മമായി നിരീക്ഷണം നടത്തിയത്. താമസമില്ലാത്തവരായി ഒഴിവാക്കിയ 43 ലക്ഷം പേർ എവിടെയെന്ന് കോടതി ചോദിച്ചു. ഡൽഹിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. വിലാസം മാറിയതുകൊണ്ട് പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കരുത് എന്ന കർശനമായ താകീതാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. താമസമില്ലാത്തവരായി കണ്ട് ഒഴിവാക്കപ്പെട്ട ഈ 43 ലക്ഷം ആളുകൾ എവിടെപ്പോയെന്നും, കേവലം വിലാസം മാറിയതുകൊണ്ട് മാത്രം ഒരാളെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി ഇലക്ഷൻ കമ്മീഷനോട് താക്കീതായി പറഞ്ഞു. ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടവരെ കണ്ടെത്തി അവർക്ക് വോട്ടവകാശം ഉറപ്പാക്കാൻ തക്ക മെക്കാനിസം ഇലക്ഷൻ കമ്മീഷൻ ഉണ്ടാക്കണമെന്നും, ഇതിനായി കൂടുതൽ സമയം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. അപ്പോൾ ഇവിടെ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അങ്ങനെ ഒഴിവാക്കി ഒരു തെരഞ്ഞെടുപ്പ് നടത്തിയത് തെറ്റാണെങ്കിൽ ദില്ലിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടതല്ലേ എന്നുള്ളതാണ്. അതായത്, ഡൽഹിയിലെ അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ എന്യൂമറേഷനിൽ, വിലാസം മാറിയവരെന്നോ സ്ഥലത്തില്ലാത്തവരെന്നോ ചൂണ്ടിക്കാട്ടി ഏകദേശം 43 ലക്ഷത്തോളം വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കുകയോ മാറ്റിനിർത്തുകയോ ചെയ്തിരുന്നു. അവിടെയാണിപ്പോൾ ചോദ്യമുയർന്നത്.
എസ്ഐആർ നടക്കുമ്പോൾ എന്യൂമറേഷൻ ഫോം ഇവർക്ക് ഉപയോഗിക്കാനാകണം. അന്തിമ പട്ടിക വന്നു കഴിഞ്ഞാണ് ഫോം 6-ന്റെ പ്രസക്തി എന്ന് പറയുന്നത്. താമസം മാറിയവരെക്കൊണ്ട് ഫോം സിക്സ് എന്തിന് പൂരിപ്പിക്കുന്നുവെന്നാണ് കോടതി ചോദിച്ചത്. കരട് പട്ടികയിൽ ഒഴിവായ അധികം പേർ മുന്നോട്ടു വരുന്നില്ലെന്ന് കമ്മീഷൻ മറുപടി നൽകി. ഇതിനായി സുപ്രീം കോടതി കമ്മീഷന് രണ്ടാഴ്ച കൂടി സമയം അനുവദിക്കുകയും അന്തിമ പട്ടിക തയ്യാറാക്കരുതെന്നുമാണ് കോടതി നിർദ്ദേശിച്ചത്. ക്രമക്കേടുകൾ വലിയ രീതിയിൽ നടന്നു എന്ന് തെളിഞ്ഞെങ്കിലും നടന്നുകഴിഞ്ഞ ഒരു തെരഞ്ഞെടുപ്പ് റദ്ദാക്കാൻ നിശ്ചിത സമയത്തിനുള്ളിൽ ബന്ധപ്പെട്ട ഹൈക്കോടതിയിൽ 'ഇലക്ഷൻ പെറ്റീഷൻ' ഫയൽ ചെയ്യണം എന്നുള്ളതാണ് നിയമം. ഇവിടെ വോട്ടർപട്ടികയിലെ ക്രമക്കേട് വലിയ രീതിയിൽ കണ്ടുകെട്ടിയത് ഇപ്പോൾ സുപ്രീം കോടതിയാണ്. വോട്ടർപട്ടിക തയ്യാറാക്കുന്നതിലോ ഫോമുകൾ ഉപയോഗിച്ചതിലോ വരുത്തിയ സാങ്കേതികപരമായ തിരുത്തലുകൾ കാരണം മാത്രം നടന്നുകഴിഞ്ഞ ഒരു തെരഞ്ഞെടുപ്പ് മൊത്തമായി റദ്ദാക്കപ്പെടാറില്ല. എങ്കിലും ഈ തട്ടിപ്പുകാർക്ക് വലിയ മുന്നറിയിപ്പുമായി സുപ്രീം കോടതിയുടെ ഈ ഇടപെടൽ കാരണം വരാനിരിക്കുന്ന വോട്ടർപട്ടിക കുറ്റമറ്റതാകും എന്നാണ് വിശ്വാസം. ഏതായാലും വോട്ടവകാശം എന്നെന്നേക്കുമായി നിഷേധിക്കാനാകുമോ എന്നും നിലവിലുണ്ടായിരുന്ന 43 ലക്ഷം വോട്ടർമാർ എവിടെ എന്നും ഇലക്ഷൻ കമ്മീഷന്റെ മുഖത്തുനോക്കി സുപ്രീം കോടതി ചോദിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ കള്ളന്മാരാണ് എന്ന് ആയിരം വട്ടം മോദിയുടെ മുഖത്തുനോക്കി പറഞ്ഞതിന് തുല്യമാണ്. അത് അവസാനിക്കുക ഗ്യാനേഷ് കുമാറിന്റെ രാജിയിൽ മാത്രമായിരിക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)