തെരഞ്ഞെടുപ്പ് ജയിച്ചതിന് പിന്നാലെ എല്‍ഡിഎഫ് അംഗം ബിജെപിയില്‍
പുനലൂര്‍: തെരഞ്ഞെടുപ്പ് ജയിച്ചതിന് പിന്നാലെ ഇടതുമുന്നതി അംഗം ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിനെ ഞെട്ടിച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി വാര്‍ഡ് അംഗം മാമ്പഴത്തറ സലീമിനെതിരെയാണ് സിപിഐഎം പ്രതിഷേധം. ചൊവ്വാഴ്ച വൈകീട്ട് ആര്യങ്കാവില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി സലീമിന്റെ കോലം കത്തിച്ചു. പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നത് വരെ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് സിപിഐഎം നേതാക്കള്‍ സൂചിപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)