കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റുമരിച്ചു
കൊച്ചി: നഗരത്തിലെ ഹോട്ടലില്‍ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു. എറണാകുളം ടൗണ്‍ ഹാളിന് സമീപത്തെ ഹോട്ടലിലാണ് അക്രമമുണ്ടായത്. കൊല്ലം സ്വദേശി എഡിസണാണ് കുത്തേറ്റ് മരിച്ചത്. മുളവുകാട് സ്വദേശി സുരേഷാണ് കുത്തിയത്. ഹോട്ടലില്‍ വച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കുത്തിയതിന് പിന്നാലെ സുരേഷ് കടയില്‍ നിന്ന് ഇറങ്ങി ഓടിയെങ്കിലും ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)