വഴിയില്‍ കുഴിയുണ്ടെന്ന് കുഞ്ചാക്കോ ; ചീത്തവിളിയുമായി റിയാസിന്റെ സംഘം

Aug 11, 2022 - 03:06
0
വഴിയില്‍ കുഴിയുണ്ടെന്ന് കുഞ്ചാക്കോ ; ചീത്തവിളിയുമായി റിയാസിന്റെ സംഘം

കൊച്ചി: വഴിയില്‍ കുഴിയുണ്ട്..എന്നാലും വന്നേക്കണേ...ഇന്ന് റിലീസ് ആയ കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ പരസ്യവാചകത്തിനെതിരെ സിപിഎമ്മും ഇടതുപക്ഷവും രംഗത്ത്. പരസ്യവാചകം ഫേസ്ബുക്കില്‍ പങ്കുവച്ച കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴേ ചീത്തവിളിയുമായി സിപിഎമ്മം അനുഭാവികളും കൂടിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. തിയറ്റര്‍ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററാണ് വിമര്‍ശനത്തിന് വഴിവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകളും വിമര്‍ശനങ്ങളും നിറയുകയാണ്. 'കുഴി അടച്ചിട്ട് വരാം അപ്പോഴേക്കും പടം ടെലഗ്രാമില്‍ കിട്ടുമല്ലോ, അവസാനനിമിഷം കലം ഉടച്ചു കളഞ്ഞല്ലോ അണ്ണാ, ആരുടെ ബുദ്ധിയാണെങ്കിലും അവന്‍ നിങ്ങളുടെ ശത്രുവാണ്. ഇനി വരുന്നത് അനുഭവിച്ചോ, ഇതു വരെ എല്ലാം ഒക്കെ ആയിരുന്നു അവസാനം ഇതിന്റ ആവിശ്യം ഉണ്ടായിരുന്നോ ഇതു പോലെ ഒരു പോസ്റ്റ്. ഒരു സിനിമ വിജയിക്കണമെങ്കില്‍ എല്ലാവരുടെയും സപ്പോര്‍ട്ട് വേണം അത് മനസിലാക്കിയാല്‍ നല്ലത്, സര്‍ക്കാരിനെതിരെ ഒരു ട്രോളും സിനിമക്ക് ഒരു പ്രൊമോഷനും കൊള്ളാം, വഴിയിലെ കുഴിയില്‍ വീണു പരിക്കുപറ്റിയാല്‍ ചാക്കോച്ചന്‍ ആശുപത്രി ചിലവ് നല്‍കുമോ..', എന്നിങ്ങനെയാണ് കുഞ്ചാക്കോയുടെ പോസ്റ്റ് താഴം വരുന്ന കമന്റുകള്‍. 

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User