പ്രധാനമന്ത്രിയുടേത് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവന: സംസ്ഥാന ധനമന്ത്രി

കേരളം ഇന്ധന നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി വിമർശിച്ചിരുന്നു

പ്രധാനമന്ത്രിയുടേത് തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രസ്താവന: സംസ്ഥാന ധനമന്ത്രി

കേരളം ഇന്ധന നികുതി കുറച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം കഴിഞ്ഞ ആറ് വർഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്രം ഇന്ധന നികുതി കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സർചാർജും സെസും നിർത്തലാക്കണം. എന്നാൽ സംസ്ഥാനങ്ങൾ ഇന്ധന വില കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകർക്കുന്ന നിലപാടാണെന്നും കെഎൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.