ഇത്തവണ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തിലെന്ന് സൂചന; ബജറ്റിൽ പ്രഖ്യാപനം ഉണ്ടാവില്ല

Jun 13, 2026 - 10:35
0
ഇത്തവണ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തിലെന്ന് സൂചന; ബജറ്റിൽ പ്രഖ്യാപനം ഉണ്ടാവില്ല

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തുമെന്ന യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലെ നിർദേശം ഈ വർഷം നടപ്പാകാൻ സാധ്യത കുറവാണെന്ന സൂചനകൾ ശക്തമാകുന്നു. വിരമിക്കൽ പ്രായം വർധിപ്പിക്കാനുള്ള തീരുമാനം നിലവിൽ മുന്നോട്ടുകൊണ്ടുപോകില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ ധവളപത്രത്തിലെ ഈ നിർദേശം ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടാനുള്ള സാധ്യതയും മങ്ങുകയാണ്. മെയ് 31-ന് 12,360 സർക്കാർ  ജീവനക്കാർ സർവീസിൽ നിന്ന് വിരമിച്ചതിനാൽ വിരമിക്കൽ പ്രായം ഉയർത്തുന്നതിലൂടെ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടമുണ്ടാകില്ലെന്ന വിലയിരുത്തലും നിലനിൽക്കുന്നു. അതേസമയം, ബജറ്റിലെ പ്രധാന ആകർഷണമായി ഒരു ഗഡു ക്ഷാമബത്ത  പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇത് മുൻകാല പ്രാബല്യത്തോടെ അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User