നിപ പ്രതിരോധത്തിൽ വീഴ്ച്ച; സർക്കാരും ആരോഗ്യവകുപ്പും തമ്മിൽ ഏകോപനമില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ്

ദേവസ്വം പ്ലീഡർ നിയമനത്തിലും പിണറായി വിജയൻ വിമർശനം ഉന്നയിച്ചു

Jun 13, 2026 - 10:59
0
നിപ പ്രതിരോധത്തിൽ വീഴ്ച്ച; സർക്കാരും ആരോഗ്യവകുപ്പും തമ്മിൽ ഏകോപനമില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ഗൗരവത്തിൽ കാണുന്നില്ലെന്നും സർക്കാരും ആരോഗ്യവകുപ്പും തമ്മിൽ യാതൊരു ഏകോപനമില്ലെന്നും പിണറായി വിജയൻ വിമർശിച്ചു. കൂടാതെ, വിഷയത്തിൽ യാതൊരു ജാഗ്രതയുമില്ലെന്നും ആരോഗ്യമന്ത്രി വരികയോ വിഷയത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. നിപയ്ക്ക് പുറമെ, ദേവസ്വം പ്ലീഡർ നിയമനത്തിലും പിണറായി വിജയൻ വിമർശനം ഉന്നയിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User