കൊല്ലത്ത് ആറ് വയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

Jun 11, 2026 - 15:28
Updated: 3 months ago
0
കൊല്ലത്ത് ആറ് വയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം: സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാക്കി ഷിഗെല്ല. കൊല്ലത്ത് ആറ് വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കവുമായി ആശുപത്രയിൽ എത്തിച്ച കുട്ടിയെ പരിശോധിച്ചതിന് ശേഷമാണ് കുട്ടിയിൽ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. പരിശോധനകള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി മറ്റ് ചിലരെ കൂടി കൊല്ലം ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ടെന്ന വിവരമുണ്ട്.  രോഗം പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.കുട്ടികളുമായി അനാവശ്യ യാത്രകളും ചടങ്ങുകളിലെ പങ്കാളിത്തവും ബന്ധുവീട്ടിലെ സന്ദര്‍ശനവും ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പനി, വയറിളക്കം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയംചികിത്സ നടത്താതെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മുന്നറിയിപ്പുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User