ശ്രീറാമിനോടുള്ള ദേഷ്യം ഭാര്യയോട് പ്രയോഗിക്കുന്നത് ശരിയല്ല; എറണാകുളം കളക്ടര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നതും സ്ത്രീവിരുദ്ധവുമെന്ന് സുന്നി യുവജന നേതാവ്

Aug 04, 2022 - 13:17
0
ശ്രീറാമിനോടുള്ള ദേഷ്യം ഭാര്യയോട് പ്രയോഗിക്കുന്നത് ശരിയല്ല; എറണാകുളം കളക്ടര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നതും സ്ത്രീവിരുദ്ധവുമെന്ന് സുന്നി യുവജന നേതാവ്

  എറണാകുളം ജില്ലയിലെ സ്‌കൂള്‍ അവധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ കളക്ടര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം അതിരുകടക്കുന്നതും സ്ത്രീവിരുദ്ധവുമാകുന്നുണ്ടെന്ന് എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂര്‍. ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തി രേണു രാജിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ശരിയല്ലെന്നും മുഹമ്മദലി കിനാലൂര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കിനാലൂരിന്റെ പ്രതികരണം.

‘എറണാകുളം ജില്ലയിലെ സ്‌കൂള്‍ അവധിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ കളക്ടര്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. അതില്‍ പലതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും അമാന്യവും ആണെന്ന് പറയാതെ വയ്യ. ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയും ചിലര്‍ വിമര്‍ശിക്കുന്നത് കണ്ടു. എറണാകുളം കളക്ടറുടെ ഭര്‍ത്താവ് ആണ് ശ്രീറാം. എന്ന് കരുതി ശ്രീരാമിനോടുള്ള ദേഷ്യം രേണു രാജിനെതിരെ പ്രയോഗിക്കുന്നത് ശരിയല്ല. അവര്‍ ബഷീര്‍ കേസില്‍ ഏതെങ്കിലും നിലക്ക് പങ്കാളി അല്ല. കുറ്റകൃത്യത്തിലോ തെളിവ് നശിപ്പിച്ചതിലോ അവര്‍ കുറ്റാരോപിതയല്ല.

അവരുടെ ജീവിതപങ്കാളി ശ്രീറാം ആണെന്നത് അവരെ വിമര്‍ശിക്കാനുള്ള കാരണവുമല്ല. ആരെ ജീവിതപങ്കാളി ആക്കണം എന്നത് അവരുടെ തെരഞ്ഞെടുപ്പാണ്. അതില്‍ മറ്റൊരാള്‍ക്കും ഇടപെടാന്‍ അവകാശം ഇല്ല. സ്‌കൂള്‍ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമര്‍ശങ്ങള്‍ അതിരുകടന്നതാണ്,’ മുഹമ്മദലി കിനാലൂര്‍ ഫേസ്ബുക്കില്‍ എഴുതി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User