ഓട്ടചങ്കന്റെ ഇരട്ട ചങ്ക്: കാപ്പ നീക്കത്തിനെതിരെ ഫര്‍സീന്‍ മജീദ്
തിരുവനന്തപുരം: കാപ്പ ചുമത്താനുളള ശുപാര്‍ശയ്ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്. നടപടി ഭരണകൂട ഭീകരതയും ഫാസിസ്റ്റ് സര്‍ക്കാരിന്റെ ഭീരുത്വവുമാണെന്ന് ഫര്‍സീന്‍ മജീദ് പറഞ്ഞു. പിണറായി വിജയന്‍ നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. അക്രമണവും കൊലപാതകവും കൊണ്ട് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഐഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള മട്ടന്നൂരില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പതാക കയ്യില്‍ പിടിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും പൊതുപ്രവര്‍ത്തനം നടത്താനും ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമൊന്നുമില്ലെന്നും ഫര്‍സീന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.