വീണ്ടും കാട്ടുപന്നി ആക്രമണം: സ്ത്രീക്ക് പരിക്ക്
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ആവില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് തുടരുമ്പോഴും വീണ്ടും കാട്ടുപന്നി ആക്രമണം.
കാസറഗോഡ് ജില്ലയിലെ ഭീമനടിയിൽ താമസിക്കുന്ന അന്നമ്മയെ തോട്ടത്തിൽ പണിയെടുക്കുമ്പോഴാണ് കാട്ടുപന്നി കുത്തി വീഴ്‌ത്തിയത്. പരിക്കേറ്റ അന്നമ്മയെ വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന് കേരളം നിരന്തരമായി കേന്ദ്രസർക്കാരോട് അവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കേരളത്തിന്റെ ആവശ്യം കേന്ദ്രം വീണ്ടും തള്ളിയത്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുമെന്നും അവയെ ഭക്ഷണത്തിനായി മുഖ്യമായും ആശ്രയിക്കുന്ന കടുവയും പുലിയും മറ്റും അതോടെ പട്ടിണിയിലാകുമെന്നുമാണ് കേന്ദ്ര വാദം. അത് കാടിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കും.
ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിച്ചു കൊല്ലാൻ തോക്ക് ലൈസൻസ് ഉള്ളവർക്ക് സംസ്ഥാന വനം വകുപ്പ് അനുമതി നൽകിയിരുന്നു.