യുഡിഎഫ് വിടുമോ! നിര്‍ണായക പ്രഖ്യാപനവുമായി മാണി സി കാപ്പന്‍

Jul 29, 2022 - 07:00
0
യുഡിഎഫ് വിടുമോ! നിര്‍ണായക പ്രഖ്യാപനവുമായി മാണി സി കാപ്പന്‍

കോട്ടയം: നിര്‍ണായ പ്രഖ്യാപനത്തിനൊരുങ്ങി മാണി സി കാപ്പന്‍. ഇന്ന് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് കാപ്പന്‍ എംഎല്‍എ അറിയിച്ചു. സമീപകാലത്ത് ഉയര്‍ന്നു വന്ന ആരോപണങ്ങളെ കുറിച്ച് യുഡിഎഫ് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാണി സി കാപ്പന്‍ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചത്. നേരത്തെ ബിജെപിയിലേയ്ക്ക് പോകുമെന്ന ആരോപണങ്ങളും കാപ്പന് നേരെ ഉയര്‍ന്നിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന മുര്‍മുവിന് കിട്ടിയ ഒരു വോട്ട് കാപ്പന്റേതാണെന്നും രാഷ്ട്രിയ എതിരാളികള്‍ പ്രചരിപ്പിചിരുന്നു. ഇതിനെല്ലാം ഇന്ന് മാണി സി കാപ്പന്‍ മറുപടി പറയും. യുഡിഎഫില്‍ നിന്ന് ഇറങ്ങുമോ അതേ മുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കുമോയെന്ന് ഉടന്‍ അറിയാം...

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User