തമിഴ് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റ്; നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക്

വിജക്കൊപ്പം നിന്ന് സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുക ലക്ഷ്യം

Jun 12, 2026 - 11:04
0
തമിഴ് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റ്; നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക്

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. നിലവിലെ സമൂഹത്തിലെ സാഹചര്യവും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായിട്ടുള്ള സൗഹൃദവും ആണ് ഈ തീരുമാനത്തിലേക്ക് താൻ എത്തിച്ചേർന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ 'എക്സ്' ലൂടെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയമായിരിക്കുന്നത് തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലമാണ്. ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്നാണിത്. സംസ്ഥാന സെക്രട്ടേറിയറ്റുമായുള്ള അടുപ്പം പരിഗണിച്ച് വിജയ് പെരമ്പൂർ മണ്ഡലം നിലനിർത്തുകയും തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് ഒഴിയുകയും ചെയ്തു. അതുകൊണ്ട് തന്നെ ടിവികെയുടെ സ്ഥാനാർത്ഥിയായി ഈ സീറ്റിൽ രാഘവ ലോറൻസ് മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. പണത്തിനോ അധികാരത്തിനോ വേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തെ വലിയ രീതിയിൽ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം എക്‌സിൽ വ്യക്തമാക്കി. രാഘവ ലോറൻസിന്റെ ഈ നീക്കം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User