പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി

May 21, 2022 - 03:37
0
പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളി

കൊച്ചി: പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് കോടതി നടപടി. ഈ പ്രസംഗത്തിന്റെ പേരില്‍ പാലാരിവട്ടം പൊലീസാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഏത് നിമിഷവും അറസ്റ്റുണ്ടാകും. പി സി ജോര്‍ജ്ജിന് ജാമ്യം നല്‍കുവാന്‍ പാടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User