പെണ്‍കുട്ടിക്ക് നാണം; പെണ്‍വിലക്കില്‍ വിചിത്ര ന്യായികരണവുമായി സമസ്ത
പെണ്‍വിലക്കില്‍ വിചിത്ര ന്യായികരണവുമായി സമസ്ത. പെണ്‍കുട്ടിക്ക് നാണമുണ്ടെന്ന് തോന്നിയതിനെ തുടര്‍ന്നാണ് വേദിയിലേയ്ക്ക് വരുന്നതിനെ വിലക്കിയതെന്ന് സമസ്ത പറഞ്ഞു. സംഭവിച്ചത് തികച്ചും യാദൃശ്ചികമല്ലെന്ന് സംഘടന പറയുന്നു. ഒരു പെണ്‍കുട്ടി വേദിയിലേയ്ക്ക് വരുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. ആ വേദിയിലേയ്ക്ക് പെണ്‍കുട്ടി വന്നപ്പോള്‍ തന്നെ അവളുടെ മുഖത്ത് ലജ്ജ കണ്ടു. അങ്ങനെയുളള കുട്ടികള്‍ക്ക് വേദിയില്‍ കയറുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടാണ് വിലക്കിയത്. ഇത് ഇസ്ലാമിക നിയമമാണ്. ദൈവമുണ്ടാക്കിയ നിയമത്തില്‍ ഇടപെടുന്നതിന് മനുഷ്യര്‍ക്ക് ചില പരിമിതികളുണ്ട്. അതുകൊണ്ട് പെണ്‍കുട്ടിയെ വേദിയില്‍ വിലക്കിയതിനെ തള്ളിപ്പറയാനാകില്ലെന്ന് ജഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബാലാവകാശ കമ്മിഷന്‍ കേസൊക്കെ സ്വാഭാവികം മാത്രം. വിഷയത്തില്‍ പെണ്‍കുട്ടിക്കോ ബന്ധുക്കള്‍ക്കോ പരാതിയില്ലെന്നും അദേഹം പറഞ്ഞു. പെണ്‍വിലക്ക് തുടരുമെന്ന സൂചനകളാണ് സമസ്ത നല്‍കുന്നത്.