മതകാര്യ പൊലീസിനെ പിരിച്ചുവിട്ട് ഇറാൻ: വ്യക്തിനിയമങ്ങളിൽ മാറ്റം

മതകാര്യ പൊലീസിനെ പിരിച്ചുവിട്ട് ഇറാൻ:    വ്യക്തിനിയമങ്ങളിൽ മാറ്റം

  മതകാര്യ പൊലീസിനെ പിരിച്ചുവിട്ട് ഇസ്ലാമിക രാജ്യമായ ഇറാനിൽ വ്യക്തി നിയമങ്ങളിൽ വിട്ടു വീഴ്ച.  ശിരോവസ്ത്രധാരണത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത മഹസ അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾക്കിടെയാണ് തീരുമാനം. ടെഹ്റാനിൽ നടന്ന മതസമ്മേളനത്തിനിടെ അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മൊണ്ടാസരി ആണ് ഈ വിവരം പുറത്തുവിട്ടത്.
ഇസ്ലാമിക അടിത്തറയിലൂന്നിയുളളതാണ് രാജ്യത്തെ നിയമങ്ങളെങ്കിലും വിട്ടുവീഴ്ചാ മനോഭാവമുണ്ടാവുമെന്ന് ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റെയ്സി ശനിയാഴ്ച ടെലിവിഷനിലൂടെ വിശദമാക്കിയിരുന്നു. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഇറാനിലെ മത പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമിനിക്ക് കസ്റ്റഡിയിൽ മസ്തിഷ്ക മരണം സംഭവിച്ചതിൽ പ്രതിഷേധിച്ച യുവാക്കളടക്കം വലിയ പ്രതിഷേധത്തിലാണ്. പ്രക്ഷോഭം രണ്ടുമാസം പിന്നിട്ട സാഹചര്യത്തിലാണ് നടപടി. സെപ്റ്റംബർ 13 നായിരുന്നു മഹ്സ അമീനിയെ കസ്റ്റഡിയിൽ എടുത്തത്.