ഗൂഢാലോചനയ്ക്കു പിന്നില്‍ വന്‍ തിമിംഗലങ്ങൾ:സരിത എസ് നായർ

ഗൂഢാലോചനയ്ക്കു പിന്നില്‍ വന്‍ തിമിംഗലങ്ങൾ:സരിത എസ് നായർ

  സ്വർണ്ണ കള്ളക്കടത്ത്  കേസിലെ പ്രതി സ്വപ്നയുടെ ആരോപണങ്ങൾക്കെതിരെ മുൻ മന്ത്രി കെ.ടി.ജലീൽ നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ  സോളർ കേസ് പ്രതി സരിത എസ്.നായരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.   തെളിവുകൾ കോടതിക്കു കൊടുത്തതായി മൊഴി നൽകിയശേഷം സരിത മാധ്യമങ്ങളോട് പറഞ്ഞു.  
 സ്വപ്നയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ്, സരിതയെ വിളിച്ച ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. തന്നെ ഈ കേസിലേക്കു വലിച്ചിഴയ്ക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം പി.സി.ജോർജ് അല്ലെന്നും വലിയ തിമിംഗലങ്ങളാണെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നു. ഇതിലേക്കു തന്നെ വഴിച്ചിഴച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ട്.
തന്നെയും കുടുംബത്തെയും കേസിലേക്കു വലിച്ചിഴച്ചപ്പോഴാണ് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് അന്വേഷിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസ്സിലാക്കിയത്. രാഷ്ട്രീയക്കാരല്ല ഇതിനെല്ലാം പിന്നിലുള്ളത്. ഗൂഢാലോചനക്കാർ പറയേണ്ട കാര്യങ്ങൾ തന്നിലൂടെ പറയാനാണ് അവർ ശ്രമിച്ചത്. പി.സി.ജോർജ്, സ്വപ്ന, സരിത്ത്, ക്രൈംനന്ദകുമാർ എന്നിവരാണ് തന്നെ ഇതിലേക്കു വലിച്ചിഴച്ചതെന്നു സരിത ആരോപിച്ചു.