ഡൽഹയിൽ എത്തിയ മമത ബാനെർജിയുമായി കൂടിക്കാഴ്ച്ച നടത്താതെ പാർട്ടി എംപിമാർ; രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകളേറുന്നു

Jun 09, 2026 - 10:59
0
ഡൽഹയിൽ എത്തിയ മമത ബാനെർജിയുമായി കൂടിക്കാഴ്ച്ച നടത്താതെ പാർട്ടി എംപിമാർ; രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകളേറുന്നു

ഡൽഹി: ഡൽഹി സന്ദർശന വേളയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ കാണാതെ പാർട്ടിയിലെ എംപിമാർ. സാധാരണയായി മമതയുമായി കൂടിക്കാഴ്ച്ച നടത്താൻ എംപിമാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം കണ്ടത് നേർ വിപരീതമായ കാഴ്ച്ചയാണ്. എംപിമാരുടെ ഈ ഒരു വിട്ട് നിൽക്കൽ രാഷ്ട്രീയ വൃത്തങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴി വെയ്ക്കുകയാണ്.

ഇത്തവണത്തെ ഡൽഹി സന്ദർശന വേളയിൽ മമത ബാനർജിയുടെ കൂടെ അഭിഷേക് ബാനർജിയും ഡെറിക് ഒബ്രിയാനും മാത്രമാണ് ഉണ്ടായിരുന്നത്. മമത എത്തുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ഡൽഹിയിലെത്തി കാര്യങ്ങൾ ഏകോപിപ്പിക്കാൻ അഭിഷേക് ബാനർജി ശ്രമിച്ചിരുന്നു. പല പാർട്ടി എംപിമാരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ല. പലരും കോളുകളോട് പ്രതികരിക്കാനും തയ്യാറായില്ല. നാല് വനിതാ എംപിമാരെങ്കിലും മമതയുടെ സന്ദർശന സമയത്ത് ഡൽഹിയിൽനിന്നും പൂർണമായും വിട്ടുനിന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User