വ്യാജ രേഖകളുമായി ബംഗ്ലദേശിൽ നിന്ന് കേരളത്തിലേക്ക്; യുവതി പിടിയിൽ

വ്യാജ രേഖകളുമായി ബംഗ്ലദേശിൽ നിന്ന് കേരളത്തിലേക്ക്; യുവതി പിടിയിൽ

Jun 09, 2026 - 20:09
0
വ്യാജ രേഖകളുമായി ബംഗ്ലദേശിൽ നിന്ന് കേരളത്തിലേക്ക്;  യുവതി പിടിയിൽ

അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലദേശ് സ്വദേശിനിയെ പൊലീസ് പിടികൂടി. ബംഗ്ലദേശ് സ്വദേശിനിയായ സൽമ കാത്തുൽ (30) എന്ന യുവതിയെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കാഞ്ഞങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്ന യുവതി, അവിടെ പരിചയപ്പെട്ട കാഞ്ഞങ്ങാട് സ്വദേശിയുടെ നിർദേശപ്രകാരം ജോലി തേടി കാഞ്ഞങ്ങാട്ടെത്തിയതാണെന്ന് പൊലീസിനോട് മൊഴി നൽകി.

ബംഗ്ലദേശിൽ നിന്ന് കൊൽക്കത്തയിലെത്തിയ ശേഷം ആധാർ കാർഡും പാൻ കാർഡും സ്വന്തമാക്കിയ ശേഷമാണ് യുവതി കേരളത്തിലെത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുമ്പും പലതവണ കാഞ്ഞങ്ങാട് സന്ദർശിച്ചിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ബംഗ്ലദേശിൽ അമ്മയും രണ്ട് മക്കളുമുണ്ടെന്ന് യുവതി പൊലീസിനോട് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.

#Kasaragod #Kanhangad #Bangladesh #KeralaNews #AadhaarCard #PANCard #PoliceInvestigation #MediaGraamam

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User