തൃക്കാക്കര പിടിക്കുമെന്ന വാശിയില്‍ പിണറായി; 10 യോഗങ്ങളില്‍ പങ്കെടുക്കും
തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ചൂട് പിടിക്കുമ്പോള്‍ മണ്ഡലത്തില്‍ പ്രചരണ പരിപാടി ഊര്‍ജിതമാക്കി മുന്നണികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. വെറും ഉപതെരഞ്ഞെടുപ്പിന് അപ്പുറം തൃക്കാക്കരയ്ക്ക് നല്‍കുന്ന പ്രാധാന്യമാണ് മുഖ്യമന്ത്രിയുടെ സാനിധ്യം തെളിയിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമായി പത്തോളം യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. തൃക്കാക്കര നിയോജക മണ്ഡലത്തില്‍ സിപിഎമ്മിന് പത്ത് ലോക്കല്‍കമ്മറ്റികളാണുള്ളത്. ഈ പത്ത് ലോക്കല്‍ കമ്മറ്റി യോഗങ്ങളിലും പിണറായി പങ്കെടുക്കും. ഇന്ന് മൂന്ന് ലോക്കല്‍ കമ്മറ്റി യോഗത്തില്‍ നേരിട്ടെത്തി നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കും. ഞായറാഴ്ച്ച നാല് യോഗത്തിലും തിങ്കളാഴ്ച്ച മൂന്ന് യോഗത്തിലും നേരിട്ടെത്തും.