മെഡിക്കൽ കോളേജിൽ വിദ്യാർഥിനികൾക്ക് ദുരിതം; കണ്ണീരണിഞ്ഞ് കൈകൂപ്പി ഭാവിയിലെ മാലാഖമാർ
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും ശ്രദ്ധേയമായി ഒരു വിദ്യാർത്ഥി സമരം കൂടി. ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജിനോട് അനുബന്ധമായി പ്രവർത്തനം ആരംഭിച്ച ഗവൺമെൻ്റ് നഴ്‌സിങ് കോളേജിലെ വിദ്യാർഥികളാണ് സമരം ചെയ്യുന്നത്. ഹോസ്റ്റൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ അനിശ്ചിതകാല രാപ്പകൽ സമരം നടത്തുന്നത്.
നഴ്‌സിങ് കോളേജിൽ ആദ്യ ബാച്ച് വിദ്യാർഥികളെത്തുമ്പോൾ സ്വന്തം കെട്ടിടവും ഹോസ്റ്റൽ സൗകര്യവും ഉടൻ ഒരുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ മൂന്നു ബാച്ചുകളിലായി 179 കുട്ടികൾ പഠിക്കുമ്പോഴും അടിസ്ഥാന ആവശ്യം പോലും ഇതുവരെ ഒരുക്കിയിട്ടില്ല. കടുത്ത അവഗണനയാണ് തങ്ങൾ നേരിടുന്നത് വിദ്യാർഥികൾ പറയുന്നു.
താമസത്തിനും മറ്റുമായി വലിയ തുക മുടക്കിയാണ് സാധാരണക്കാരായ നിരവധി വിദ്യാർഥികൾ ഇവിടെ പഠിക്കുന്നത്. ഭാഗികമായി പൂർത്തിയായ മെഡിക്കൽ കോളേജ് എംബിബിഎസ് വിദ്യാർഥികളുടെ ഹോസ്റ്റലിലേക്ക് താൽക്കാലികമായെങ്കിലും താമസസൗകര്യം ഒരുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ നിഷേധ നിലപാടാണ് അധികൃതർ സ്വീകരിച്ചത്. ഇതോടെയാണ് വിദ്യാർഥികൾ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)