സ്ത്രീ സ്വാതന്ത്ര്യ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം; ലോകകപ്പിൽ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം

സ്ത്രീ സ്വാതന്ത്ര്യ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം; ലോകകപ്പിൽ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം


ലോകകപ്പിലെ മത്സരങ്ങൾക്ക് മുമ്പ് ടീമുകൾ ദേശീയ ഗാനം ആലപിക്കണമെന്നതാണ് കളിയിലെ നിയമം. എന്നാൽ ഖത്തർ ലോകകപ്പിനെ ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ ദേശീയ ടീം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പെ ദേശീയ ഗാനം ആലപിക്കാൻ ടീം തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇറാൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെയാണ് മത്സരം ആരംഭിച്ചത്. ലോക മത്സര വേദികളിൽ അപൂ‍ർവ്വമായി മാത്രമാണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്. ഇറാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിനും ഹിജാബിനെതിരായും നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാൻ ക്യാപ്റ്റൻ വ്യക്തമാക്കി.