പരിക്ക് പണിയായി; ഈജിപ്തുമായുള്ള സന്നാഹ മത്സരത്തിന് നെയ്മറിന് കളിക്കാൻ സാധിക്കില്ല

ഗുരുതരമായ പരിക്കാണ് നെയ്മറിനുള്ളത്.

Jun 05, 2026 - 10:07
Updated: 3 months ago
0
പരിക്ക് പണിയായി; ഈജിപ്തുമായുള്ള സന്നാഹ മത്സരത്തിന് നെയ്മറിന് കളിക്കാൻ സാധിക്കില്ല

ഫിഫ ലോക കപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബ്രസീൽ ടീമിൽ ആശങ്ക ഉയരുകയാണ്. നെയ്മറിന്റെ പരിക്കാണ് ടീമിനെ ആശങ്കയിലാക്കുന്നത്. അതുകൊണ്ട് തന്നെ ഞായറാഴ്ച്ച നടക്കാനിരിക്കുന്ന ഈജിപ്തുമായുള്ള സന്നാഹ മത്സരത്തിന് താരത്തിന് കളിക്കാൻ സാധിക്കില്ല എന്ന് ഉറപ്പായി. ഗുരുതരമായ പരിക്കാണ് നെയ്മറിനുള്ളത്. അതുകൊണ്ട് തന്നെ  ന്യൂജേഴ്‌സിയിലെ ടീമിന്റെ പരിശീലന കേന്ദ്രത്തില്‍ തുടരുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) അറിയിച്ചു. നെയ്മറിന് ഫിസിയോതെറാപ്പിക്കും ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള മറ്റു പരിശീലനങ്ങള്‍ക്കും വിധേയനാക്കുമെന്നും സിബിഎഫ് അറിയിച്ചു. തുടർച്ചയായ പരുക്കുകൾ മൂലം ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള ഒട്ടേറെ മത്സരങ്ങളാണ് താരത്തിന് നഷ്ടമായത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User