ജർമ്മനിയും അടിതെറ്റി വീണു ; 2-1ന് അട്ടിമറിച്ച് ജപ്പാൻ

ജർമ്മനിയും അടിതെറ്റി വീണു ;   2-1ന് അട്ടിമറിച്ച് ജപ്പാൻ

മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയെ അട്ടിമറിച്ച്‌ ജപ്പാൻ. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് 2-1ന്റെ വിജയം ജപ്പാന്‍ നേടിയത്. അര്‍ജന്റീനയുടെ തോല്‍വിയുടെ തനിയാവര്‍ത്തനം പോലെയാണ് ഇന്നത്തെ മത്സരത്തില്‍ ജപ്പാന്‍ കരുത്തരായ ജര്‍മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയത്.ആദ്യപകുതിയില്‍ തീര്‍ത്തും ദയനീയ പ്രകടനവുമായി നിരാശപ്പെടുത്തിയ ജപ്പാൻ, രണ്ടാം പകുതിയിലെ വിസ്മയ പ്രകടനത്തോടെയാണ് ഖത്തര്‍ ലോകകപ്പില്‍ അട്ടിമറി ജയം സ്വന്തമാക്കിയത്.