ഇടുക്കിയിൽ എച്ച്1എൻ1 ബാധിച്ച് വയോധിക മരിച്ചു.
ഇടുക്കിയിൽ എച്ച്1എൻ1 ബാധിച്ച് വയോധിക മരിച്ചു.
ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശിനി പൂങ്കുടിയിൽ മറിയാമ്മ (82) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. മെയ് 30-നാണ് കടുത്ത പനിയെത്തുടർന്ന് ഇവർ ആദ്യം മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് എച്ച്1എൻ1 (H1N1) പനിയാണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെ കൊച്ചിയിലും കോട്ടയത്തും സമാനമായ രീതിയിൽ എച്ച്1എൻ1 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)