സർക്കാർ രണ്ടുതരം നീതി നടപ്പിലാക്കുന്നത് അവസാനിപ്പിക്കണം:ഉമ്മൻചാണ്ടി

Jun 29, 2022 - 12:20
0
സർക്കാർ രണ്ടുതരം നീതി നടപ്പിലാക്കുന്നത് അവസാനിപ്പിക്കണം:ഉമ്മൻചാണ്ടി

 കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് രണ്ടുതരം നീതിയാണ് നടപ്പിലാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോപിച്ചു. ഭരണകക്ഷിക്ക് ഒരു നിയമവും പ്രതിപക്ഷത്തിന് മറ്റൊന്നും. 
ക്രിമിനൽ കേസിൽ പ്രതിയായി  അറസ്റ്റിലായ സഖാക്കളെ സ്റ്റേഷൻ ആക്രമിച്ച് പോലീസിനെ പരിക്കേൽപ്പിച്ചു മോചിപ്പിച്ചാൽ  പോലും അതിനെ സിപിഎം ന്യായികരിക്കും.
രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചു തകർക്കുകയും സംസ്ഥാനത്തെ കോൺഗ്രസ് ഓഫീസുകളും   യു ഡി എഫ് പ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയും  ചെയ്യുമ്പോൾ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ അവിചാരിതമായി ഉണ്ടായ ചില അക്രമസംഭവത്തെ പെരുപ്പിച്ച് കാണിച്ച് യുഡിഎഫ് നെ പ്രതിക്കൂട്ടിലാക്കാനുള്ള സർക്കാരിന്റെയും സിപിഎംന്റെയും  നീക്കം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User