ഭാര്യയെയും സഹോദരിയെയും വെടിവച്ചുകൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; നാടിനെ നടുക്കി ലക്നൗവിൽ കൊലപാതകം

Aug 20, 2026 - 20:14
0
ഭാര്യയെയും സഹോദരിയെയും വെടിവച്ചുകൊന്ന് യുവാവ് ആത്മഹത്യ ചെയ്തു; നാടിനെ നടുക്കി ലക്നൗവിൽ കൊലപാതകം

ലക്നൗ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും സ്വന്തം സഹോദരിയെയും വെടിവച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. സ്വകാര്യ ബാങ്ക് മാനേജരായ ദിവ്യ മിശ്രയെയാണ് ഭർത്താവും ബാങ്ക് ജീവനക്കാരനുമായ മാനസ് വാജ്‌പേയി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മാനസ് സ്വന്തം സഹോദരി ഷീബയെയും വെടിവച്ചുകൊന്ന് ജീവനൊടുക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു നടുക്കുന്ന സംഭവം. ലക്നൗ ഗോമതി നഗറിലെ സ്വകാര്യ ബാങ്ക് ശാഖയിലെ റിലേഷൻഷിപ്പ് മാനേജരായ ദിവ്യയെ കാണാൻ ഓട്ടോറിക്ഷയിലെത്തിയ മാനസ്, ഭാര്യയെ ബാങ്കിന് പുറത്തേക്ക് വിളിച്ചിറക്കി വെടിവച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ഹുസാരിയയിലെ സ്വന്തം വീട്ടിലെത്തി സഹോദരി ഷീബയെയും വെടിവച്ചുകൊന്ന ശേഷം ഇയാൾ സ്വയം വെടിവച്ച് മരിച്ചു.

കൊലപാതകത്തിന് ശേഷം സംഭവം വിവരിച്ച് മാനസ് വാട്‌സാപിൽ സ്റ്റാറ്റസും പോസ്റ്റ് ചെയ്തിരുന്നു. "വഞ്ചിച്ചതിനാലാണ് ഭാര്യയെ കൊന്നത്. സഹോദരിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കും" എന്നായിരുന്നു സ്റ്റാറ്റസ്.

ദീർഘനാളായി ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നതായും വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണെന്നും അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമോൽ മുർകുട്ട് അറിയിച്ചു. സഹോദരിയെ കൊലപ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസിന്റെ അഞ്ച് പ്രത്യേക സംഘങ്ങൾ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User