അർജുൻ ആയങ്കിക്കായി തിരച്ചിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ

Police have taken into custody the car allegedly used by Arjun Ayanki while he was evading arrest, as the search for him intensifies

Aug 08, 2026 - 20:59
Updated: 2 months ago
0
അർജുൻ ആയങ്കിക്കായി തിരച്ചിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ
അർജ്ജുൻ ആയങ്കി

ർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്ത്​ പൊലീസ്. കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. അർജുൻ ആയങ്കിയുടെ ഭാര്യയുടെ പേരിലുള്ളതാണ് കാർ.

ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കെയാണ് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാർ സംബന്ധിച്ച വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.അതേസമയം, അർജുൻ ആയങ്കി എടപ്പാളിലെത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. എടപ്പാളിലെ ഒരു റസ്റ്ററന്റിൽ അർജുൻ ചായയും ഭക്ഷണവും കഴിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാൾ എടപ്പാളിൽ എത്തിയതെന്നാണ് വിവരം.അർജുൻ ആയങ്കിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയെന്ന സംശയത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരൂർ ഡിവൈഎസ്പി എ.എം. സിദ്ദീഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

അതിനിടെ, ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അപകീർത്തികരമായ കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ചെന്ന പരാതിയിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. മനോജ് ജോസ് ആഴകത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അർജുൻ ആയങ്കിയെ കണ്ടെത്താൻ എറണാകുളം റൂറൽ എസ്.പി. കെ.എസ്. സുദർശന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ മേൽനോട്ടത്തിൽ 11 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.പൊലീസ് തിരച്ചിൽ ശക്തമാക്കിയതിനു പിന്നാലെയാണ്​ ഇയാൾ ഉപയോഗിച്ച കാർ കണ്ണൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User