ടെലഗ്രാം, സിഗ്നൽ യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ നോട്ടീസ്; അരട്ടൈയിൽ ഫീച്ചർ പിൻവലിച്ച് സോഹോ

Jul 03, 2026 - 10:19
0
ടെലഗ്രാം, സിഗ്നൽ യൂസർനെയിം ഫീച്ചറിന് കേന്ദ്രത്തിന്റെ നോട്ടീസ്; അരട്ടൈയിൽ ഫീച്ചർ പിൻവലിച്ച് സോഹോ

ഡൽഹി:  ടെലഗ്രാമിലെയും സിഗ്നലിലെയും യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. വാട്സ്ആപ്പിന് പിന്നാലെയാണ് ടെലഗ്രാമിനും സിഗ്നലിനും കേന്ദ്ര സർക്കാർ വിശദീകരണം തേടിയത്. യൂസർനെയിം ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു, അതിൽ എന്തെല്ലാം സുരക്ഷാ സംവിധാനങ്ങളുണ്ട്, ആൾമാറാട്ടവും തട്ടിപ്പുകളും എങ്ങനെ തടയുന്നു തുടങ്ങിയ വിവരങ്ങൾ കൈമാറണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ, മറ്റൊരു മെസേജിംഗ് പ്ലാറ്റ്ഫോമായ അരട്ടൈയിലെ യൂസർനെയിം അധിഷ്ഠിത അക്കൗണ്ട് ഫീച്ചർ നിർത്തലാക്കുമെന്ന് സോഹോയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു അറിയിച്ചു. സോഹോ വികസിപ്പിച്ച ചാറ്റ് ആപ്പാണ് അരട്ടൈ. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User