ഊരി വീണ ഷൂ എടുക്കാൻ ശ്രമം; ബസിൽനിന്ന് തെറിച്ചുവീണ് 18കാരിക്ക്​ ദാരുണാന്ത്യം

Aug 19, 2026 - 18:53
0
ഊരി വീണ ഷൂ എടുക്കാൻ ശ്രമം; ബസിൽനിന്ന് തെറിച്ചുവീണ് 18കാരിക്ക്​ ദാരുണാന്ത്യം

പാലക്കാട്∙ ബസിൽനിന്നു തെറിച്ചുവീണ് കോളജ് വിദ്യാർഥിനിക്ക്​ ദാരുണാന്ത്യം. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണന്റെ മകൾ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.

രാവിലെ കോളജിൽ പോകുന്നതിനു സ്വകാര്യ ബസിൽ കയറിയതാണ് വിദ്യാർഥിനി. ബസിൽ കയറുന്നതിനിടെ ഗൗരിയുടെ ഒരു കാലിൽനിന്ന് ഷൂ ഊരി പുറത്തേക്ക് വീണു. ഇതെടുക്കാനായി ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. തെറിച്ചുവീണ ഗൗരിയെ ബസ് ഇടിക്കുകയായിരുന്നുവെന്നാണ്​ വിവരം. വിദ്യാർഥിനിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ബസ് യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പൂർണ്ണമായി നിർത്താതെ കയറുകയോ ഇറങ്ങുകയോ ചെയ്യരുത്: ബസ് പൂർണ്ണമായും നിശ്ചലമായതിന് ശേഷം മാത്രം കയറുകയും ഇറങ്ങുകയും ചെയ്യുക.

  • വാതിൽപ്പടിയിലെ യാത്ര ഒഴിവാക്കുക: ഡോറിന് സമീപം നിൽക്കാതെ ഉള്ളിലേക്ക് നീങ്ങി നിൽക്കുക.

  • യാത്ര പൂർത്തിയാകുന്നതുവരെ ശ്രദ്ധ കേന്ദ്രീകരിക്കുക: യാത്രയ്ക്കിടയിൽ സാധനങ്ങളോ ചെരിപ്പോ വീണുപോയാൽ ബസ് പൂർണ്ണമായി നിർത്തി സുരക്ഷിതമായി ഇറങ്ങിയ ശേഷം മാത്രം അവ എടുക്കാൻ ശ്രമിക്കുക. ബസ് ഡ്രൈവറോടോ കണ്ടക്ടറോടോ വിവരം പറഞ്ഞ് വാഹനം നിർത്താൻ ആവശ്യപ്പെടാം.

  • വാതിലുകൾ അടച്ച് യാത്ര ചെയ്യുക: സ്വകാര്യ ബസുകളിൽ ഡോർ ലോക്കുകൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് ബസ്​ ജീവനക്കാർ ഉറപ്പുവരുത്തേണ്ടത് ഇങ്ങനെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User