സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര ജൂൺ 15 മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: യുഡിഫിന്റെ തിരഞ്ഞെടുപ്പ് ആയുധമായിരുന്ന ഇന്ദിര ഗ്യാരന്റിയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമായ കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 ന് പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. പ്രിയദര്‍ശിനി എന്ന പേരിലായിരിക്കും പദ്ധതി നടപ്പിലാക്കുക. പ്രായഭേദമന്യേ സ്ത്രീകൾക്കൊപ്പം ട്രാന്‍ജെന്‍ഡറുകള്‍ക്കും ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഈ പദ്ധതി നടപ്പിലാകുന്നതിലൂടെ കെഎസ്ആർടിസിക്ക് നഷ്ടം വരുന്നത് 750-800 കോടി രൂപയോളം ആണ് എന്നാണ് കണക്കുകൾ പറയുന്നത്. ഈ തുക സര്‍ക്കാര്‍ നല്‍കും. സ്റ്റേറ്റ് അറ്റോണിയായി അനൂപ് വി നായരെ നിയമിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.