അണ്ണാമലൈ ബിജെപി വിടുമോ? പുതിയ പാർട്ടി പ്രഖ്യാപനം ഉടനെന്ന് സൂചന

Jun 01, 2026 - 16:44
0
അണ്ണാമലൈ ബിജെപി വിടുമോ? പുതിയ പാർട്ടി പ്രഖ്യാപനം ഉടനെന്ന് സൂചന

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി വിടുന്നുവെന്ന് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ഡൽഹിയിലെത്തി അദ്ദേഹം ബിജെപി നേതാക്കളെ കാണും. സംസ്ഥാനത്ത് പുതിയ ജനകീയ മുന്നേറ്റത്തിന് തുടക്കമിടുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് സൂചന. ദീർഘകാലമായി ബിജെപി നേതൃത്വവുമായി അകൽച്ചയിലാണ് അണ്ണാമലൈ എന്നാണ് വിവരം. അതേസമയം കോയമ്പത്തൂർ ജില്ലയിൽ അണ്ണാമലൈയുടെ ചിത്രം പതിച്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴി വെച്ചു. 'ഭയമില്ലാത്ത മനസുകൾക്ക് അതിരുകളില്ല' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ അണ്ണാമലൈ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User